യു.പിയിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് നഗ്നയാക്കി നടത്തി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഉത്തർപ്ര​ദേശിൽ 19 വയസുള്ള പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി നഗ്നയാക്കി വീട്ടിലേക്ക് നടത്തിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ഭോജ്പൂർ ഗ്രാമത്തിൽ സെപ്റ്റംബർ ആറിനാണ് 19 കാരിയായ പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നയായി വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതുവരെ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമീപത്തെ മേള സന്ദർശിക്കാൻ പോയതായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങുമ്പോൾ അഞ്ച് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി അയക്കുകയായിരുന്നു. പെൺകുട്ടി നഗ്നയായി നടക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു.

നാട്ടുകാർ പെൺകുട്ടിയെ വസ്ത്രം ഉപയോഗിച്ച് മറച്ച് വീട്ടിലെത്തിക്കുന്നതും വീഡിയോയിൽ കാണാം. മൊറാദാബാദ് (റൂറൽ) സൂപ്രണ്ട് സന്ദീപ് കുമാർ മീണയുടെ പ്രസ്താവന പ്രകാരം, പെൺകുട്ടിയുടെ മാതാപിതാക്കൾ സഹകരിക്കാനോ പരാതി നൽകാനോ വിസമ്മതിച്ചു. മകൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇവർ പറയുന്നു.

Tags:    
News Summary - UP: 19-year-old gang raped, made to walk naked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.