ന്യൂഡൽഹി: വിമാനയാത്രക്കിടെ വനിത യാത്രക്കാരിയുടെ മേൽ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് വീഴ്ചയുണ്ടായെന്ന് ഡി.ജി.സി.എ. വിഷയം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യക്ക് പിഴവ് സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കാരണം കാണിക്കൽ നോട്ടീസിന് രണ്ടാഴ്ചക്കകം എയർ ഇന്ത്യ മറുപടി നൽകണം. നവംബർ 26നാണ് എയർ ഇന്ത്യയുടെ ന്യൂയോർക്ക്-ഡൽഹി വിമാനയാത്രക്കിടെ യാത്രക്കാരൻ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ചത്. ആഴ്ചകൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. അതിക്രമത്തിന് ഇരയായ സ്ത്രീ എയർ ഇന്ത്യ ചെയർമാൻ എൻ.ചന്ദ്രശേഖരന് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
അതേസമയം, ന്യൂയോർക്ക്-ഡൽഹി വിമാനത്തിനു പിന്നാലെ എയർ ഇന്ത്യയുടെ പാരിസ്-ഡൽഹി വിമാനത്തിലും വനിത യാത്രക്കാരിക്കുനേരെ അതിക്രമമുണ്ടായതായി പരാതിയുണ്ടായിരുന്നു.
മദ്യപിച്ച യാത്രക്കാരൻ വനിത യാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ചതായാണ് പരാതി. ഡിസംബർ ആറിന് എയർ ഇന്ത്യ ഫ്ലൈറ്റ് 142ലാണ് സംഭവം. അപ്പോൾ തന്നെ പൈലറ്റ് വിവരം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) റൂമിൽ അറിയിച്ചു. എന്നാൽ, യാത്രക്കാരൻ മാപ്പ് എഴുതി നൽകിയതോടെ യാത്രക്കാരനെതിരെ നടപടി അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.