ഉന്നാവ്​ പെൺകുട്ടിയെ വാഹനമിടിച്ച്​ കൊല്ലാൻ ​ശ്രമിച്ച കേസിൽ മുൻ ബി.ജെ.പി എം.എൽ.എയെ കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: ഉന്നാവ്​ ബലാത്സംഗ​േകസുമായി ബന്ധപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും വാഹനമിടിപ്പിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ്​ സിങ്​ സെംഗാറിനെ കുറ്റവിമുക്തനാക്കി. ഡൽഹി കോടതിയുടേതാണ്​ നടപടി. കുൽദീപിനും മറ്റ്​ അഞ്ചുപേർക്കുമെതിരെ പ്രഥമദൃഷ്​ട്യാ തെളിവുകളില്ലെന്ന്​ കോടതി നിരീക്ഷിച്ചു. അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ രവീന്ദ്ര കുമാർ പാണ്ഡെയുടെതോണ്​ നിരീക്ഷണം.

2019നാണ്​ കേസിന്​ ആസ്​പദമായ സംഭവം. ഉന്നാവ്​ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക്​ ട്രക്ക്​ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട്​ അമ്മായിമാർ കൊല്ലപ്പെടുകയും അഭിഭാഷകനും പെൺകുട്ടിക്കും​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തിരുന്നു.

സെംഗാറിനെ കൂടാതെ ഗ്യ​ാനേന്ദ്ര സിങ്​, കോമൾ സിങ്​, അരുൺ സിങ്​, റിങ്കു സിങ്​, ആ​േദശ്​ സിങ്​ എന്നിവരാണ്​ മറ്റ്​ അഞ്ചുപേർ. കുറ്റാരോപിതനായ മറ്റ്​ നാലുപേർക്കെതിരായ നടപടികൾ തുടരും.

അപകടത്തിന്​ പിന്നാലെ സെംഗാറിനും കൂട്ടാളികൾക്കുമെതിരെ യു.പി പൊലീസ്​ കൊലപാതകത്തിന്​ കേസെടുക്കുകയായിരുന്നു. തുടർന്ന്​ സി.ബി.ഐ നടത്തിയ അ​േന്വഷണത്തിൽ യുവതിയെയും ബന്ധുക്കളെയും കൊലപ്പെടുത്താൻ കുൽദീപും സംഘവും ​ക്രിമിനൽ ഗൂഡാലോചന നടത്തിയിട്ടില്ലെന്ന്​ കണ്ടെത്തി. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട്​ പെൺകുട്ടി കോടതിയിൽ തെളിവുകൾ നൽകുന്നത്​ തടയാനായിരുന്നു കൊലപാതക ആസൂത്രണമെന്ന്​ ചൂണ്ടിക്കാട്ടി സി.​ബി.ഐ കണ്ടെത്തലുകൾക്കെതിരെ പെൺകുട്ടിയുടെ അമ്മാവൻ ഹരജി നൽകിയിരുന്നു. 

Tags:    
News Summary - Unnao rape Kuldeep Sengar let off in car accident case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.