Posted On
date_range Updated On
date_range ഉന്നാവോ ബലാത്സംഗ കേസ്: ബി.ജെ.പി എം.എൽ.എക്ക് ജയിൽ മാറ്റം
ലഖ്നോ: ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസിൽ അറസ്റ്റിലായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനെ സീതാപുർ ജയിലേക്ക് മാറ്റി. കുൽദീപിനെ ഉന്നാവോ ജയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ജനപ്രതിനിധിയായതിനാൽ ഉന്നാവോ ജയിലിൽ ഇയാൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും അതിനാൽ ജയിൽ മാറ്റണമെന്നുമാണ് ഹരജിയിൽ കുടുംബം ആവശ്യപ്പെട്ടത്. ഹരജി പരിഗണിച്ച കോടതി പ്രതിയെ ഉന്നാവോയിൽ നിന്ന് സീതാപുർ ജയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
കുൽദീപ് സിങ് സെൻഗാറിെൻറ അറസ്റ്റിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ നൽകിയിരുന്ന വൈ കാറ്റഗറി സുരക്ഷ പിൻവലിച്ചിരുന്നു.
കുൽദീപ് സിങ്ങിനെതിരെ ഉന്നാവോയിലെ സെംഗർ, മാഖി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്നു കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.