ലഖ്നോ: കശ്മീരിലെ കഠ്വയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നവർക്ക് പിന്തുണയുമായി റാലി സംഘടപ്പിച്ചതിന് സമാനമായി ഉന്നാവ് പീഡനക്കേസിൽ അറസ്റ്റിലായ എം.എൽ.എക്ക് വേണ്ടിയും ‘പ്രതിഷേധ’ റാലി. ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗാറിന് പിന്തുണയർപ്പിച്ചാണ് നൂറുകണക്കിന് പ്രവർത്തകർ റോഡിലിറങ്ങിയത്.
ഉന്നാവ് പീഡനം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാരോപിച്ചായിരുന്നു റാലി. കഠ്വയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾക്ക് പിന്തുണയർപ്പിച്ച് ബി.ജെ.പി എം.എൽ.എമാരും അഭിഭാഷകരും രംഗത്തിറങ്ങിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നാവിലും സമാന സംഭവം അരങ്ങേറിയത്.
ഉന്നാവിലെ നഗർ പഞ്ചായത്ത് പ്രസിഡൻറ് അനൂജ് കുമാർ ദീക്ഷിതിെൻറ നേതൃത്വത്തിൽനടന്ന റാലിയിൽ സാഫിപുർ, ബിഗാപുർ, ബംഗാർമോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെങ്കടുത്തത്. സ്ത്രീകളും റാലിയുടെ ഭാഗമായിരുന്നു. ‘ഞങ്ങളുടെ എം.എൽ.എ നിരപരാധിയാണ്’ എന്ന പ്ലക്കാർഡുമായാണ് റാലി നടത്തിയത്.
കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത കുൽദീപ് സിങ് സെൻഗാർ ഇപ്പോൾ ജയിലിലാണ്. ഉന്നാവിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ചെന്നും പരാതിയുമായെത്തിയ പിതാവിനെ പൊലീസുകാർ കസ്റ്റഡിയിലെടുത്ത് മർദിച്ച് കൊന്നെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.