ഉന്നാവോ കേസ്: സെങ്കാറിന്‍റെ ലൊക്കേഷൻ വിവരം നൽകാൻ ആപ്പിളിനോട് കോടതി

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി കുൽദീപ് സിങ് സെങ്കാറിന്‍റെ മൊബൈൽ ലൊക്കേഷൻ വിവരം നൽകാൻ ആപ്പിൾ കമ്പനിയ ോട് കോടതി നിർദേശിച്ചു. 2017ൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട ദിവസം സെങ്കാർ എവിടെയായിരുന്നെന്ന് അറിയാനാണ് അന്ന ത്തെ മൊബൈൽ ഫോൺ ലൊക്കേഷൻ നൽകാൻ കോടതി ആവശ്യപ്പെട്ടത്. ഒക്ടോബർ ഒമ്പതിന് മുമ്പ് വിവരം നൽകണം.

ആപ്പിളിന് വേണ്ടി ഹാജരായ അഭിഭാഷകൻ രണ്ടാഴ്ചത്തെ സമയം ചോദിച്ചിരുന്നു. വിവരങ്ങൾ ശേഖരിച്ചുവച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അവ എങ്ങിനെ ലഭ്യമാക്കും എന്നും പരിശോധിക്കണമെന്ന് അഭിഭാഷകൻ അറിയിച്ചു. ഈ വിവരങ്ങൾ നൽകാനാവുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. ലൊക്കേഷൻ വിവരത്തോടൊപ്പം കമ്പനിയുടെ സത്യവാങ്മൂലവും നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

2017ലാണ് ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയാകുന്നത്. കേസിലെ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ വിചാരണ നേരിടുകയാണ്. കഴിഞ്ഞ ജൂലൈ 28ന് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികൾക്കും എതിരേ കേസെടുത്തിരുന്നു.

Tags:    
News Summary - Unnao case: Apple asked to disclose Sengar’s location on day of rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.