ലഖ്നോ: കേന്ദ്രസർക്കാർ അനുവദിച്ച ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങൾ തുറന്നു. ഉത്തർപ്രദേശിൽ ഗോരഖ്നാഥ് ക്ഷേത്രത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാർഥനക്കെത്തി. ലോക്ഡൗൺ ഇളവുകൾ സ്വാതന്ത്ര്യമല്ലെന്നും കർശന നിയന്ത്രണങ്ങളോടെ മാത്രമേ ആരാധനാലയങ്ങളിൽ എത്താവന്നും യോഗി പറഞ്ഞു. സാമൂഹിക അകലം പാലിച്ച് മാത്രമേ ആരാധന നടത്താൻ സാധിക്കൂെവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർശന നിയന്ത്രണങ്ങളോടെയാണ് ഉത്തർപ്രദേശിൽ ആരാധനാലയങ്ങൾ തുറക്കുന്നത്. സാനിറ്റൈസറും തെർമൽ സ്കാനിങും ആരാധനാലയങ്ങളിൽ നിർബന്ധമാണ്. മുഖാവരണം ധരിച്ച് മാത്രമേ ആരാധനക്കായി എത്താവു. ചെരിപ്പുകൾ പരമാവധി വാഹനങ്ങളിൽ തന്നെ വെക്കണം. അഞ്ച് പേരിൽ കൂടുതൽ ഒത്തുകൂടരുത് തുടങ്ങിയ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 65 വയസിന് മുകളിലുള്ളവർക്കും 10 വയസിന് താഴേയുള്ളവർക്കും ആരാധനാലയങ്ങളിൽ പ്രവേശനമില്ല.
ലോക്ഡൗൺ ഇളവുകൾ നിലവിൽ വരുന്ന തിങ്കളാഴ്ച രാജ്യത്ത് ഒമ്പതിനായിരത്തിലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കടന്നു. ഇതുവരെ ഏഴായിരത്തിലധികം പേർ മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.