‘തീവണ്ടികളിൽ തിരക്കുണ്ട്, വിവാഹങ്ങൾ നടക്കുന്നുണ്ട്’; സാമ്പത്തിക മാന്ദ്യം നിഷേധിച്ച് കേന്ദ്ര മന്ത്രി

ലഖ്നോ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്നും യാത്രക്കാർ നിറഞ്ഞ വിമാനങ്ങളും തീവണ്ടികളും നാട്ടിലെങ്ങു ം നടക്കുന്ന വിവാഹങ്ങളും ഇതിന്‍റെ ഉദാഹരണമാണെന്നും കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി. സാമ്പത്തിക മാന്ദ്യം ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മൂന്ന് വർഷം കൂടുമ്പോഴും സമ്പദ് വ്യവസ്ഥയിൽ ഇടിവ് വരാറുണ്ട്. ഇത് ചാക്രികമായ ഒരു പ്രതിഭാസമാണ്. അതിന് ശേഷം കുതിച്ചുയരുകയും ചെയ്യും. കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പോലെ ഇന്ത്യ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയായി മാറുമെന്നും മന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിലെ തുന്ദ്ല-കുർജ സെക്ഷനിൽ റെയിൽവേയുടെ കിഴക്കൻ ചരക്ക് ഇടനാഴി പദ്ധതിയുടെ പരിശോധനക്കെത്തിയപ്പോഴാണ് മന്ത്രി സാമ്പത്തിക മാന്ദ്യം നിഷേധിക്കാൻ വിചിത്രമായ കാരണങ്ങൾ നിരത്തിയത്.

Tags:    
News Summary - Union Minister Suresh Angadi says no economic distress as ‘people getting married, trains running full’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.