'സിലിണ്ടറിന് 400ൽനിന്ന് 1200 ആയി, ഇപ്പോൾ മിണ്ടാത്തതെന്തേ?' സ്മൃതി ഇറാനിക്കെതിരെ കരി​ങ്കൊടി പ്രതിഷേധം

റാംപൂർ: പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ കരിങ്കൊടി കാണിച്ച് കോൺഗ്രസ് പ്രവർത്തകർ. സിലണ്ടറിന് 400 രൂപയിൽ നിന്നും 1200 ആയിട്ടും കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഹിമാചൽ പ്രദേശിലെ റാംപൂരിലെത്തിയതായിരുന്നു സ്മൃതി ഇറാനി.

റാംപൂരിനടുത്തുള്ള മഹാലക്ഷ്മി മഹിഷാസുര മർദിനി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാംപൂരിലെ റെസ്റ്റ് ഹൗസിലേക്ക് പോകുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാണിച്ചത്. വിലക്കയറ്റത്തിനെതിരെയും പാചക വാതക വില വർധനക്കെതിരെയും കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ് എം.എൽ.എ നന്ദലാലും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.


അതേസമയം, ശനിയാഴ്ച രാവിലെ ഷിങ്കലയിലെത്തിയ സ്മൃതി ഇറാനിക്ക് ഊഷ്മള സ്വീകരണമാണ് ബി.ജെ.പി പ്രവർത്തകർ നൽകിയത്. ദത്തനഗറിലെ പൊതുയോഗത്തിലും പ്രചാരണപരിപാടികളിലും കേന്ദ്രമന്ത്രി പങ്കെടുത്തു. 

Tags:    
News Summary - Union Minister Smriti Irani Rampur Visit, Congress Protested By Showing Black Flags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.