file image

ലോക്​ഡൗൺ നീട്ടാൻ ആലോചനയില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധ​യെ തുടർന്ന്​ ഏർപ്പെടുത്തിയ ലോക്​ഡൗൺ കേന്ദ്രസർക്കാർ നീട്ടിയേക്കില്ലെന്ന്​ സൂചന. കാബിനറ്റ്​ സെക്രട്ടറി രാജീവ്​ ഗൗബയാണ്​ ഇതുസംബന്ധിച്ച സൂചന നൽകിയത്​. രാജ്യത്ത്​ ഏപ്രിൽ 14 വരെയാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്​.

അതേസമയം, ഏപ്രിൽ ഏഴോടെ തെലങ്കാനയിൽ കോവിഡ്​ നിയന്ത്രണവിധേയമാകുമെന്ന്​ മുഖമന്ത്രി കെ.ചന്ദ്രശേഖർ റാവു പറഞ്ഞു. പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തില്ലെങ്കിൽ വൈകാതെ തെലങ്കാനയെ കോവിഡ്​ മുക്​തമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.ഞായറാഴ്​ച വ​െരയുള്ള കണക്ക്​ പ്രകാരം 1024 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്​. 29 പേർ കോവിഡ്​ ബാധയെ തുടർന്ന്​ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 201 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - Union Government on lockdown-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.