ആ വൈറൽ വീഡിയോക്ക്​ പിന്നിൽ ഇവരാണ്​; ലക്ഷദ്വീപിന്‍റെ പ്രതിഷേധം കടലിനടിയിൽ എത്തിച്ചവർ

കവരത്തി: ചരിത്രത്തിലെ ആദ്യ സമ്പൂർണ ഹർത്താലിനാണ്​ തിങ്കളാഴ്ച ലക്ഷദ്വീപ് സാക്ഷ്യം വഹിച്ചത്​. ആ പ്രതിഷേധത്തിന്‍റെ സന്ദേശം പുറംലോകത്തെത്തിക്കാൻ അഞ്ച്​ വിദ്യാർഥികൾ നടത്തിയ ശ്രമം ഏറെ വ്യത്യസ്​തത നിറഞ്ഞതായിരുന്നു. കടലിനടിയിൽ പോസ്റ്ററുകളും കരി​ങ്കൊടിയും പിടിച്ചായിരുന്നു ഇവരുടെ ​പ്രതിഷേധം. ഇതിന്‍റെ വിഡിയോ തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്​തു.


'ലക്ഷദ്വീപിനെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന പോസ്റ്ററും സേവ്​ ലക്ഷദ്വീപ്​ ഫോറത്തിന്‍റെ സമരസന്ദേശവും കരി​ങ്കൊടിയും പിടിച്ചാണ്​ ഇവർ കടലിൽ മുങ്ങിയത്​. രണ്ട്​ വിദ്യാർഥി സംഘടനയുടെ പ്രതിനിധികൾ സംയുക്​തമായാണ്​ ഈ വ്യത്യസ്​ത സമരം സംഘടിപ്പിച്ചത്​. ലക്ഷദ്വീപ്​ സ്റ്റുഡന്‍റ്​സ്​ അസോസിയേഷനും (എൽ.എസ്​.എ) നാഷണൽ സ്റ്റുഡന്‍റ്​സ്​ യൂനിയൻ ഓഫ്​ ഇന്ത്യയുമാണ്​ (എൻ.എസ്​.യു​.ഐ) സമരത്തിന്​ നേതൃത്വം നൽകിയത്​. എൽ.എസ്​.എ പ്രതിനിധികളായ മുക്​ബീൽ, സാബിത്ത്​, എൻ.എസ്​.യു.ഐ പ്രതിനിധി എം.ഐ. നസീബ്​, വിദ്യാർഥികളായ നസീം, വഹീദ്​ എന്നിവരാണ്​ ഇതിൽ അണിനിരന്നത്​.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ്​ ദ്വീപ്​ നിവാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്​. സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വൻ ജനപിന്തുണയാണ് ലഭിച്ചത്​. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ നടന്ന നിരാഹാര സമരത്തിൽ വീടുകളിലിരുന്ന്​ കുട്ടികളും പ്രായമായവരും പ​ങ്കെടുത്തു. തൊഴിലാളികൾ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറക്കിയില്ല. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. 

Full View

Tags:    
News Summary - Underwater strike of Lakshadweep students goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.