Posted On
date_range Updated On
date_range തിഹാർ ജയിലിൽ ഒരു തടവുകാരൻ കൂടി ജീവനൊടുക്കി; അഞ്ച് ദിവസത്തിനുള്ളിൽ രണ്ടാമത്തേത്
ന്യൂഡൽഹി: തിഹാർ ജയിലിൽ ഒരു തടവുകാരൻ കൂടി ജീവനൊടുക്കി. 26കാരനായ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജയിലിൽ മറ്റൊരാൾ കൂടി മരിച്ചത്. സെൻട്രൽ ജയിൽ നമ്പർ നാലി ലെ വാർഡ്-6 ലെ കോമൺ ബാത്ത്റൂമിൽ
വിചാരണ തടവുകാരനായ രാജ(29) ആണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ഡോക്ടർമാർ ഉടൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാവേദ് എന്നയാളാണ് കഴിഞ്ഞ ദിവസം ജയിലിനുള്ളിൽ ജീവനൊടുക്കിയത്. ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.