രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, അതിനൊപ്പം വർഗീയത കുത്തിവെക്കുന്നു -യശ്വന്ത് സിൻഹ

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അതിനൊപ്പം വർഗീയത കുത്തിവെക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം കേരളത്തിലെത്തിയ അദ്ദേഹം എൽ.ഡി.എഫ് എം.എൽ.എമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു. സമവായത്തിലൂടെയാണ് ജനാധിപത്യം നടപ്പാവുക. എന്നാൽ സംഘർഷങ്ങളിലൂടെയാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. ഏതുവിധേനയും അധികാരത്തിൽ തുടരുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. പ്രതിപക്ഷ പാർട്ടികൾ ചേർന്നെടുത്ത തീരുമാനമാണ് തന്റെ സ്ഥാനാർഥിത്വം. പ്രധാനമന്ത്രിയെയും നയങ്ങളെയും എതിർത്താണ് താൻ ബി.ജെ.പി വിട്ടതെന്നും ആ പോരാട്ടത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാവരുടെയും വോട്ട് യശ്വന്ത് സിൻഹക്ക് ലഭിക്കുമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യാഴാഴ്ച ചെന്നൈയിലേക്ക് പോകുന്ന യശ്വന്ത് സിൻഹ തമിഴ്നാട്ടിലെ പര്യടനത്തിന് ശേഷം ഗുജറാത്ത്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ സന്ദർശിക്കും. 

Tags:    
News Summary - Undeclared emergency in the country, along with communalism -Yashwant Sinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.