ഭരണഘടന വിരുദ്ധം; ഷിൻഡെ സർക്കാർ ഉടൻ വീഴുമെന്ന് ആദിത്യ താക്കറെ

മുംബൈ: ഏക്നാഥ് ഷിൻഡെ‍യുടെ നേതൃത്വത്തിലുള്ള സർക്കാറിന് ഉടൻ അധികാരം നഷ്ടപ്പെടുമെന്ന് ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. ഷിൻഡെ-ബി.ജെ.പി സർക്കാർ ജനങ്ങളുടെ പണം പാഴാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജൽനയിലെ ബഡ്നപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിലവിലെ സർക്കാർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾക്കറിയാം. ഭരണഘടനാവിരുദ്ധമായ ഈ സർക്കാർ അധികകാലം നിലനിൽക്കില്ല. ഇത് ഉടനെ വീഴും' -ആദിത്യ താക്കറെ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാനും മുഖ്യമന്ത്രി ഷിൻഡെയെ അദ്ദേഹം വെല്ലുവിളിച്ചു. ശിവസേനയുടെ 16 വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഫെബ്രുവരി 14ന് സുപ്രീം കോടതി വാദം കേൾക്കാനിരിക്കെയാണ് ആദിത്യ താക്കറെയുടെ പരാമർശം.

Tags:    
News Summary - "Unconstitutional" E Shinde-Led Government Will Fall Soon: Aaditya Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.