രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് യശ്വന്ത് സിൻഹ

ബംഗളൂരു: മോദി സർക്കാരിന് കീഴിൽ രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് മുൻ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ ആരോപിച്ചു. ഭിന്നാഭിപ്രായമുള്ളവർ രാജ്യത്ത് സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതാണ് മാവോ ബന്ധം ആരോപിച്ച് അഞ്ചു മനുഷ്യവകാശ പ്രവർത്തകരെ അറസ്​റ്റ് ചെയ്ത നടപടി. എഴുതാനും സംസാരിക്കാനുമുള്ള മൗലികാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണ് കഴിഞ്ഞദിവസത്തെ സംഭവം.

മുൻ ബി.ജെ.പി സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിൻഹ മോദി സർക്കാരിനെതിരെ നേരത്തെയും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. സമീപകാലത്ത് മോദി സർക്കാർ ജനാധിപത്യത്തി​​െൻറ എല്ലാ സംവിധാനങ്ങളെയും വരുതിയിലാക്കി. സി.ബി.ഐ, പാർലമ​​െൻറ്, ജുഡീഷ്യറി, പ്രസ്, ആർ.ബി.ഐ, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയവയെ എല്ലാം മോദി സർക്കാർ ദുർബലപ്പെടുത്തിയെന്നും യശ്വന്ത് സിൻഹ ആരോപിച്ചു.

ഇന്ദിര ഗാന്ധി ഒരു ദിവസം അർധരാത്രി പെട്ടെന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ എങ്ങനെ അടിയന്തരാവസ്ഥ സൃഷ്​​ടിക്കാമെന്ന് ഈ സർക്കാർ കാണിച്ചുതരുകയാണ്. ഇക്കാര്യത്തിൽ മോദി സർക്കാർ വിദ്ഗധരാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ സി.ബി.ഐ. കോൺഗ്രസ് ബ്യൂറോ ഒാഫ് ഇൻവെസ്​റ്റിഗേഷൻ ആയിരുന്നെങ്കിൽ ഇപ്പോൾ അത് മോദി, അമിത് ഷാ ഇൻവെസ്​റ്റിഗേഷൻ ബ്യൂറോ ആയി മാറിയെന്നും അദ്ദേഹം തുറന്നടിച്ചു.

Tags:    
News Summary - Unannounced Emergency in India says Yashwant sinha -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.