ഓൺലൈന്‍ ഗെയിമുകൾ കളിക്കാന്‍ വായ്പയെടുത്തു; തിരിച്ചടക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഓൺലൈൻ ഗെയിമുകൾ കളിക്കാനായി എടുത്ത വായ്പ തിരിച്ചടക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു. 25 കാരനായ ജിതേന്ദ്ര വാസ്‌ക്ലെയാണ് ആത്മഹത്യചെയ്തതത്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാർഥിയായ ജിതേന്ദ്രയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

വലിയ സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന ചില ഓൺലൈൻ ഗെയിമുകൾ കളിക്കാൻ താൻ വായ്പ എടുത്തിരുന്നതായി ആത്മഹത്യാ കുറിപ്പിൽ ജിതേന്ദ്ര പറയുന്നുണ്ട്. ഓൺലൈൻ ഗെയിമിലൂടെ ജിതേന്ദ്രക്ക് പണം മുഴുവന്‍ നഷ്‌ടപ്പെടുകയും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു. എന്നാൽ വായ്പ തുക എത്രയാണെന്ന് ആത്മഹത്യ കുറിപ്പിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ രാംപ്രസാദ് മാളവ്യ പറഞ്ഞു.

ജിതേന്ദ്രയുടെ മാതാപിതാക്കൾ മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്നവരാണ്. മൃതദേഹം വീട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് മാളവ്യ പറഞ്ഞു.

Tags:    
News Summary - Unable To Repay Loan Taken To Play Online Games, Man Dies By Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.