പ്രതീകാത്മക ചിത്രം
ഗുജറാത്തിലെ മോർബിയിൽ, വീട്ടുവാടക നൽകാൻ കഴിയാത്തതിനെത്തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ ഭൂവുടമയുമായി കരാറുണ്ടാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൊലീസ് പറയുന്നതനുസരിച്ച് ഗുജറാത്തിലെ സുരേന്ദ്രനഗർ സ്വദേശികളായ ഈ കുടുംബം ഉപജീവനമാർഗ്ഗം തേടിയാണ് ആറ് മാസം മുമ്പ് മോർബിയിലേക്ക് താമസം മാറിയത്. പ്രതിമാസം 2,000 രൂപ വാടകക്കാണ് ഇവർ ഒരു വീട് കണ്ടെത്തിയത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നാല് മാസത്തെ വാടക ഇവർക്ക് കൊടുക്കൻ സാധിക്കാതെ വരികയും കുടിശ്ശികയുള്ള വാടകക്ക് പകരമായി തന്റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാൻ ഈ വ്യക്തി ഭൂവുടമയുമായി ഒരു കരാറിലേർപ്പെടുകയായിരുന്നു.
ഭാര്യയുടെ അമ്മ ഈ പീഡനവിവരം അറിഞ്ഞതോടെ മോർബി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമം ഉൾപ്പെടെയുള്ള കർശനമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവും ഭൂവുടമയും ചേർന്നാണ് ഈ ക്രൂരമായ ആസൂത്രണം നടത്തിയതെന്നും ഈ കുറ്റകൃത്യത്തിൽ പങ്കാളിയായ മൂന്നാമത്തെയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണന്നും ഡി.എസ്.പി ജെ.എം. ലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.