ജാംനഗർ: മാതാവിനെ ചികിത്സിക്കാനും വായ്പ അടക്കാനുമുള്ള പണം കണ്ടെത്താനാവാതെ യുവാവ് കുട്ടികളടക്കമുള്ള നാലംഗ കുടുംബവുമായി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ജാംനഗറിൽ ആണ് സംഭവം.
പലചരക്ക് കട നടത്തിയിരുന്ന ദീപക് സക്കറിയ എന്ന 45കാരനാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കടുംകൈ ചെയ്തത്. തിങ്കളാഴ്ച അർധരാത്രിയോടെ അഞ്ചുപേരും കീടനാശിനി കലർത്തിയ വെള്ളം കുടിക്കുകയായിരുന്നു. ദീപക്കിെൻറ ഭാര്യ ആരതി (42), മകൾ കുങ്കും(10), മകൻ ഹേമന്ത് (അഞ്ച്), ദീപകിെൻറ അമ്മ ജയ പന്നല (80) എന്നിവരാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ സൂര്യമുഖി മേഖലയിലായിരുന്നു ഇവരുടെ താമസം. മൃതദേഹം കണ്ട പരസരവാസികൾ െപാലീസിനെ അറിയിക്കുകയായിരുന്നു.
കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ദീപക് എന്ന് ഇയാളുടെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞതായി പൊലീസ് സുപ്രണ്ട് ശരത് സിംഗാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.