ന്യൂഡൽഹി: ലണ്ടനിൽ നടത്തിയ ജനാധിപത്യ പരാമർശങ്ങളെക്കുറിച്ച് ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭ സ്പീക്കർ ഓം ബിർലക്ക് കത്തയച്ചു. യു.കെയിൽനിന്ന് തിരിച്ചെത്തിയശേഷം കഴിഞ്ഞ ആഴ്ചയാണ് രാഹുൽ സ്പീക്കറെ കണ്ടത്. വിദേശ മണ്ണിൽ രാജ്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി രാഹുൽ മാപ്പുപറയണമെന്ന് ആവശ്യമുയർത്തിയിരുന്നു. ഈ കാര്യത്തിൽ വ്യക്തത വരുത്താൻ ലോക്സഭയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് രാഹുൽ കത്തിലൂടെ ആവശ്യപ്പെട്ടത്.
‘ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിലാണ്’ എന്ന് പറഞ്ഞ് വിദേശ ഇടപെടലിന് കോൺഗ്രസ് നേതാവ് ശ്രമിച്ചുവെന്നായിരുന്നു ബി.ജെ.പി ആരോപണം. എന്നാൽ, വിദേശകാര്യ പാർലമെന്ററി സമിതി യോഗത്തിൽ തന്റെ ഭാഗത്തെ രാഹുൽ ന്യായീകരിക്കുകയും ചെയ്തു. താൻ ഒരിക്കലും രാജ്യത്തെ അപമാനിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. തന്റെ ലണ്ടനിലെ പരാമർശങ്ങളെക്കുറിച്ച് അദ്ദേഹം ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.