കേരളത്തിലടക്കം 21 വ്യാജ സർവകലാശാലകൾ; പട്ടിക പുറത്തുവിട്ട് യു.ജി.സി

ന്യൂ​ഡ​ൽ​ഹി: കേരളത്തിലെ ഒന്നുൾപ്പെടെ രാ​ജ്യ​ത്തെ 21 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ്യാ​ജ​മാ​ണെ​ന്നും ഇ​വ​ക്ക് ഏ​തെ​ങ്കി​ലും ബി​രു​ദം ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യി അ​ർ​ഹ​ത​യി​ല്ലെ​ന്നും യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ന്റ്സ് ക​മീ​ഷ​ൻ (യു.​ജി.​സി). ഡ​ൽ​ഹി​യി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​മാ​ണ് ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വുമെ​ന്ന് യു.​ജി.​സി അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

സ്വ​യം പ്ര​ഖ്യാ​പി​ത, അം​ഗീ​കാ​ര​മി​ല്ലാ​ത്ത 21 സ്ഥാ​പ​ന​ങ്ങ​ളെ വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ഇ​വ​ക്ക് ബി​രു​ദം ന​ൽ​കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും യു.​ജി.​സി സെ​ക്ര​ട്ട​റി ര​ജ​നീ​ഷ് ജെ​യ്ൻ വ്യ​ക്ത​മാ​ക്കി.

വ്യാ​ജ​മെ​ന്ന് യു.​ജി.​സി പ്ര​ഖ്യാ​പി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ:

ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ആ​ൻ​ഡ് ഫി​സി​ക്ക​ൽ ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് (ഡ​ൽ​ഹി)

ക​മേ​ഴ്സ്യ​ൽ യൂ​നി​വേ​ഴ്സി​റ്റി ലി​മി​റ്റ​ഡ് ദ​രി​യ​ഗ​ഞ്ച്, യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി (ഡ​ൽ​ഹി)

വൊ​ക്കേ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി (ഡ​ൽ​ഹി)

എ.​ഡി.​ആ​ർ സെ​ൻ​ട്രി​ക് ജു​ഡീ​ഷ്യ​ൽ യൂ​നി​വേ​ഴ്സി​റ്റി (ഡ​ൽ​ഹി)

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് (ഡ​ൽ​ഹി)

വി​ശ്വ​ക​ർ​മ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി ഫോ​ർ സെ​ൽ​ഫ് എം​പ്ലോ​യ്മെ​ന്റ് ആ​ൻ​ഡ് ആ​ധ്യാ​ത്മി​ക് വി​ശ്വ​വി​ദ്യാ​ല​യ (ആ​ത്മീ​യ സ​ർ​വ​ക​ലാ​ശാ​ല -ഡ​ൽ​ഹി)).

ഗാ​ന്ധി ഹി​ന്ദി വി​ദ്യാ​പീ​ഠ് (ഉ​ത്ത​ർ​പ്ര​ദേ​ശ്)

നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല​ക്ട്രോ കോം​പ്ല​ക്സ് ഹോ​മി​യോ​പ്പ​തി (ഉ​ത്ത​ർ​പ്ര​ദേ​ശ്)

നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് യൂ​നി​വേ​ഴ്സി​റ്റി (ഉ​ത്ത​ർ​പ്ര​ദേ​ശ്),

ഭാ​ര​തീ​യ ശി​ക്ഷ പ​രി​ഷ​ത്ത് (ഉ​ത്ത​ർ​പ്ര​ദേ​ശ്)

ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി (കർണാടക),

സെന്റ് ജോൺസ് യൂണിവേഴ്സിറ്റി (കേരളം),

രാജ അർബൈക് യൂണിവേഴ്സിറ്റി (നാഗ്പൂർ),

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച് (കൊൽക്കത്ത),

നബഭാരത് ശിക്ഷാ പരിഷത്ത്, നോർത്ത് ഒറീസ്സ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി (ഒഡീഷ),

ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ (പുതുച്ചേരി)

ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി (ആന്ധ്ര പ്രദേശ്).


Tags:    
News Summary - UGC releases names of 21 fake universities, Delhi has the maximum: Full List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.