പ്രധാനമന്ത്രിയെ തിരിഞ്ഞുനോക്കാതെ ഉദ്ധവ്; സ്വീകരിക്കാനും ചെന്നില്ല

മുംബൈ: ലത മങ്കേഷ്കറുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂർണമായി അവഗണിച്ച് ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാതെ അദ്ദേഹം പോയത് 80 വയസ്സുള്ള പച്ചക്കറി വിൽപനക്കാരിയുടെ വീട്ടിൽ. ഉദ്ധവിന്റെ 'മാതോശ്രീ' വീടിനുമുന്നിൽ ഹനുമാൻ ചാലിസ ജപിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ സ്വതന്ത്ര ജനപ്രതിനിധികളായ നവ്നീത് റാണ, ഭർത്താവ് രവി റാണ എന്നിവരെ തടയാൻ മുന്നിൽനിന്ന ചന്ദ്രബാഗ ഷിണ്ഡെയുടെ അടുത്തേക്കായിരുന്നു ഭാര്യ രശ്മി, മകനും മന്ത്രിയുമായ ആദിത്യ, തേജസ്സ് എന്നിവർക്കൊപ്പം മുഖ്യമന്ത്രി എത്തിയത്.

പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഉദ്ധവ് ചെന്നില്ല. പകരം, വ്യവസായമന്ത്രി സുഭാഷ് ദേശായിയെയാണ് അയച്ചത്. ഇതുപോലുള്ള ശിവസൈനികരെ തന്നാണ് പിതാവ് ബാലാസാഹെബ് തന്നെ അനുഗ്രഹിച്ചതെന്ന് ഉദ്ധവ് പറഞ്ഞു. ഹനുമാൻ ചാലിസ, ബാങ്കുവിളി വിഷയങ്ങളിൽ ബി.ജെ.പിയുമായി ശിവസേന കൊമ്പുകോർക്കുന്നതിനിടയിലാണ് ഈ സംഭവങ്ങൾ.

Tags:    
News Summary - Uddhav does not look back at PM; Did not go to receive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.