ന്യൂഡൽഹി: യൂക്കോ ബാങ്കിലെ തൽക്ഷണ പണം കൈമാറ്റ സേവനത്തിന്റെ (ഐ.എം.പി.എസ്) മറവിൽ 820 കോടിയുടെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 67 സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. 2023 നവംബർ 10 മുതൽ 13 വരെ ബാങ്കിൽ നടന്ന 8,53,049 ഐ.എം.പി.എസ് ഇടപാടുകളാണ് അന്വേഷിക്കുന്നത്.
ഏഴു സ്വകാര്യ ബാങ്കുകളിലെ 14,600 അക്കൗണ്ടുകളിലെ ഇടപാടുകൾ തെറ്റായി 41,000 യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 820 കോടിയാണ് ഇങ്ങനെ വരവുവെച്ചത്. ബാങ്കുകൾക്ക് തിരിച്ചേൽപിക്കേണ്ടതിന് പകരം അക്കൗണ്ടുകളിൽ തെറ്റായി വന്ന പണം പിൻവലിച്ചവരെ കേന്ദ്രീകരിച്ചായിരുന്നു ബുധനാഴ്ച രണ്ടാംഘട്ട പരിശോധന നടത്തിയതെന്ന് സി.ബി.ഐ വക്താവ് പറഞ്ഞു.
40 മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തു. കഴിഞ്ഞ ഡിസംബറിൽ യൂക്കോ ബാങ്ക് ഉദ്യോഗസ്ഥരുടെയും മറ്റു ചിലരുടെയും കൊൽക്കത്തയിലും ബംഗളൂരുവിലുമുള്ള വസതികളിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.