മുംബൈയിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

അപകടത്തെ തുടർന്ന് രണ്ട് വിമാനങ്ങളും സാ​ങ്കേതിക പരിശോധനകൾക്കായി മാറ്റി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

കോയമ്പത്തൂരിലേക്ക് പോകാൻ പറന്നുയരുന്നതിന് മുന്നോടിയായി ടാക്സിവേയിൽ കാത്തുകിടന്ന എയർ ഇന്ത്യ വിമാനത്തി​​ന്‍റെയും സമാന്തര റൺവേയിൽ ലാൻഡ് ചെയ്ത ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തി​ന്‍റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്.

എയർബസ് എ-320 വിമാനങ്ങളാണ് സംഭവത്തിലുൾപ്പെട്ട രണ്ട് വിമാനങ്ങളും. വിമാനങ്ങളിൽ എ​ത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

Tags:    
News Summary - Air India, IndiGo aircraft scrape wings at Mumbai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.