ന്യൂ​ഡ​ൽ​ഹി: ചെ​​ങ്കോ​ട്ട​ക്ക് സ​മീ​പ​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത് ഭീ​ക​ര ബ​ന്ധം ചു​മ​ത്തി യു.​എ.​പി.​എ കേ​സി​ൽ എ​ട്ട് വ​ർ​ഷം ജ​യി​ലി​ലി​ട്ട ര​ണ്ടു​പേ​രെ ഡ​ൽ​ഹി കോ​ട​തി വെ​റു​തെ​വി​ട്ടു. ഭീ​ക​ര ബ​ന്ധ​വും ഗൂ​ഢാ​ലോ​ച​ന​യും ആ​രോ​പി​ച്ച് സ്‍പെ​ഷ​ൽ സെ​ൽ യു.​എ.​പി.​എ ചു​മ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജം​ഷീ​ദ് സ​ഹൂ​ർ, പ​ർ​വേ​സ് റ​ഷീ​ദ് ലോ​ൺ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​മു​ക്ത​രാ​ക്കി​യ​ത്.

പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ അ​സോ​സി​യേ​ഷ​ൻ (എ.​പി.​സി.​ആ​ർ) ന​ട​ത്തി​യ നി​യ​മ​ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് വ​ർ​ഷ​ങ്ങ​ളു​ടെ ത​ട​വും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും ശേ​ഷ​മു​ള്ള കോ​ട​തി ന​ട​പ​ടി. ഭീ​ക​ര ബ​ന്ധ​വും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

2018 സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​ക്ക് സ​മീ​പ​ത്തു നി​ന്ന് ജം​ഷീ​ദ് സ​ഹൂ​റി​നെ​യും, പ​ർ​വേ​സ് റ​ഷീ​ദ് ലോ​ണി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 2022 ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

2024ൽ ​അ​വ​ർ​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച ഡ​ൽ​ഹി ഹൈ​കോ​ട​തി ക​സ്റ്റ​ഡി നീ​ട്ടു​ക​യും ചെ​യ്തു. എ.​പി.​സി.​ആ​റി​ന്‍റെ ലീ​ഗ​ൽ ടീ​മാ​ണ് നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്.

വെ​റു​തെ വി​ട്ട ന​ട​പ​ടി വി​ജ​യ​മാ​ണെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും ജീ​വി​ത​ത്തി​നേ​റ്റ ആ​ഘാ​തം വ​ലു​താ​ണെ​ന്നും വി​ല​പ്പെ​ട്ട എ​ട്ട് വ​ർ​ഷ​മാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​തെ​ന്നും എ.​പി.​സി.​ആ​റി​ന്‍റെ ദേ​ശീ​യ സെ​ക്ര​ട്ട​റി ന​ദീം ഖാ​ൻ പ​റ​ഞ്ഞു. കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ങ്ങ​ൾ പ​ല​രു​ടെ​യും ജീ​വി​തം എ​ത്ര എ​ളു​പ്പം ത​ക​ർ​ക്കു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​കേ​സെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - UAPA case; Two acquitted after eight years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.