യു.എ.പി.എ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: വ്യക്​തികളെയും ഭീകരപ്പട്ടികയിൽപ്പെടുത്താൻ സർക്കാറിന്​ അധികാരം നൽകുന്നതടക്കമുള്ള യു.എ.പി.എ നിയമത് തിലെ വിവാദ േഭദഗതികൾക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. ഭരണഘടനയുടെ 14ഉം 19ഉം 21ഉം വകുപ്പുകൾ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണ്​ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയമഭേദഗതിയിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന്​ ഡൽഹിയിലെ സജൽ അശ്വതി സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു.

വിചാരണയും കോടതിവിധിയും കൂടാതെ ഒരാൾക്ക്​ ഭീകരപട്ടം ചാർത്തുന്നത്​ അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്​ വിരുദ്ധമാണെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഭീകരതയെ ​േനരിടാനെന്ന പേരിൽ വിയോജിപ്പിനുള്ള അവകാശത്തിന്മേൽ നിയന്ത്രണം കൊണ്ടുവരാനാണ്​ സർക്കാർ നോക്കിയത്​. ഒരാളെ ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള വ്യക്​തമായ കാരണം പോലും നിയമത്തിൽ സർക്കാർ വ്യക്​തമാക്കാതിരുന്നത്​ അതുകൊണ്ടാണ്​. വികസിച്ചുവരുന്ന ഒരു ജനാധിപത്യ സമൂഹത്തിന്​ അപകടകരമാണിതെന്നും ഹരജി കൂട്ടിച്ചേർത്തു.

Tags:    
News Summary - UAPA Amendment Bill- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.