കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്തയിൽ രണ്ടു ശതമാനം വർധന

ന്യൂഡൽഹി: ഈ വർഷം ജനുവരി മുതൽ കേന്ദ്ര - സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്തയിൽ രണ്ടു ശതമാനം വർധനയുണ്ടാകും. ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചികയിൽ 2025 ഡിസംബറിൽ കഴിഞ്ഞ ജൂണിലേക്കാൾ ഒമ്പത് പോയന്റ് വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 60 ശതമാനമായി ഉയരും. സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 37 ശതമാനമാവും.

എന്നാൽ, സംസ്ഥാന ജീവനക്കാർക്ക് നിലവിൽ അഞ്ചു ഗഡു കുടിശ്ശികയാണ്. ഇതിൽ ആദ്യ ഗഡു ഫെബ്രുവരിയിൽ തന്നെ നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ നാലു ശതമാനം വർധനയുണ്ടാകും.

Tags:    
News Summary - Two percent increase in dearness allowance for central and state employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.