ന്യൂഡൽഹി: യു.എ.ഇയിൽ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊലക്കേസിൽ ഉൾപ്പെട്ട മലയാളികളായ മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മുരളീധരൻ പെരുന്തട്ട വളപ്പിൽ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
യു.എ.ഇയിലെ ഇന്ത്യൻ എംബസി പ്രതികൾക്ക് നിയമസഹായവും മറ്റും നൽകിയതായും കേന്ദ്ര സർക്കാർ ദയാഹരജി നൽകിയത് ഉൾപ്പെടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായ എല്ലാ പരിശ്രമവും നടത്തിയതായും അധികൃതർ അറിയിച്ചു. ഫെബ്രുവരി 28ന് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയതായി യു.എ.ഇ അധികൃതർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചുവെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.