Posted On
date_range Updated On
date_range 11.44 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
ന്യൂഡൽഹി: 11.44 കോടി രൂപയുടെ മയക്കുമരുന്നുമായി ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് അഫ്ഗാൻ പൗരന്മാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജനുവരി 25 ന് ദുബൈയിൽ നിന്ന് വരികയായിരുന്ന ഇവരിൽനിന്ന് 1.635 കിലോഗ്രാം മയക്കുമരുന്ന് അടങ്ങിയ 208 ഗുളികകൾ പിടിച്ചെടുത്തു. ഗുളികകളിൽ ഹെറോയിൻ ആണെന്നാണ് നിഗമനം.
''എ.കെ 512 വിമാനത്തിൽ ദുബായിൽ നിന്ന് വരികയായിരുന്ന രണ്ട് അഫ്ഗാൻ സ്വദേശികളെ ഡൽഹി എയർപോർട്ട് കസ്റ്റംസ് തടഞ്ഞു. 1635 ഗ്രാം ഹെറോയിൻ അടങ്ങിയ 208 ഗുളികകൾ പിടിച്ചെടുത്തു. 11.44 കോടി രൂപ വില മതിക്കും'' -ഡൽഹി കസ്റ്റംസ് ട്വീറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.