Posted On
date_range Updated On
date_range എട്ടു വർഷമായി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയവർ പിടിയിൽ
നോയിഡ: ഉത്തർപ്രദേശിൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. എട്ടു വർഷമായി ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തുകയായിരുന്നെന്ന് നോയിഡ പൊലീസ് പറഞ്ഞു.
ഗൗരവ് മിശ്ര, അശുതോഷ് റാതി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് ഐ.പി.എസ്-ഐ.എ.എസ് ബാഡ്ജുകൾ, പൊലീസ് യൂനിഫോം, വ്യാജ ഐ.ഡി കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
പണം നൽകിയില്ലെങ്കിൽ സ്ഥലംമാറ്റിക്കളയും എന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരിൽനിന്നുവരെ ഇരുവരും പണം തട്ടിയിട്ടുണ്ട്. ഗൗരവ് ബി.ടെകും അശുതോഷ് ബി.കോമും ബിരുദധാരികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.