ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു

ന്യൂഡൽഹി: ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതി ബലാത്സംഗത്തിനിരയായി. ഡൽഹി ശാസ്ത്രി പാർക്കിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 16നാണ് സംഭവം നടന്നത്. സി.സി.ടി.വി കാമറ പരിശോധിച്ച പൊലീസിന് കാറിന്‍റെ നമ്പർ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രോഹിത്, നിഥിൻ എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Two held for raping woman in Delhi's Shastri Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.