Posted On
date_range Updated On
date_range കശ്മീരിലെ അഫർവത് കൊടുമുടിയിൽ ഹിമപാതം; രണ്ട് വിദേശ പൗരന്മാർ മരിച്ചു
ഗുൽമർഗ്: ജമ്മു കശ്മീരിലുണ്ടായ അതിശക്ത ഹിമപാതത്തിൽ രണ്ട് വിദേശ പൗരന്മാർ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ജമ്മു കശ്മീരിലെ ഗുൽമർഗിലാണ് സംഭവം. രക്ഷാപ്രവർത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്.എസ്.പി അറിയിച്ചു.
ഗുൽമാർഗിലെ പ്രശസ്തമായ സ്കീ റിസോർട്ടിലെ അഫർവത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. ബാരാമുല്ല പൊലീസ് മറ്റ് ഏജൻസികളുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.