ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിൻ കോവിഡ് മരണസാധ്യത 95 ശതമാനം വരെ കുറക്കുമെന്ന് ഐ.സി.എം.ആർ പഠനം. ഒറ്റ ഡോസ് വാക്സിൻ മരണസാധ്യത 85 ശതമാനം കുറക്കുമെന്നും ഐ.സി.എം.ആർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിലാണ് ഇതുമായി ബന്ധപ്പെട്ട പഠനഫലം പ്രസിദ്ധീകരിച്ചത്. തമിഴ്നാട്ടിൽ 117,524 പൊലീസുകാരിലായിരുന്നു പഠനം. വാക്സിൻ സ്വീകരിക്കാത്തവരേയും ഒരു ഡോസെങ്കിലും സ്വീകരിച്ചവരേയുമായിരുന്നു പഠന വിധേയമാക്കിയത്.
തമിഴ്നാട്ടിൽ 117,524 പൊലീസുകാർക്കാണ് കോവിഡ് വാക്സിൻ ലഭിച്ചത്. ഇതിൽ 32,792 പേർക്ക് ഒരു ഡോസ് വാക്സിനും 67,673 പേർക്ക് രണ്ട് ഡോസും ലഭിച്ചു. 17,059 പേർക്ക് വാക്സിൻ ലഭിച്ചില്ല. 31 കോവിഡ് മരണങ്ങളാണ് തമിഴ്നാട് പൊലീസിൽ ഈയടുത്ത് ഉണ്ടായത്. ഇതിൽ രണ്ട് ഡോസ് വാക്സിനെടുത്ത നാല് പേരും ഒറ്റ ഡോസ് മാത്രമെടുത്ത ഏഴ് പേരും മരിച്ചു. വാക്സിനെടുക്കാത്ത 20 പേരാണ് മരിച്ചത്.
കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചാൽ അത് മരണസാധ്യത വലിയ രീതിയിൽ കുറക്കുമെന്ന് പഠനത്തിൽ നിന്ന് വ്യക്തമായതായി ഐ.സി.എം.ആർ അറിയിച്ചു. അതിനാൽ വാക്സിനേഷന് വേഗം കൂട്ടി പരമാവധി പേർക്ക് വാക്സിൻ നൽകുകയാണ് വേണ്ടതെന്നും ഐ.സി.എം.ആർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.