അസമിൽ പൊലീസ്​ വെടിവെപ്പിൽ രണ്ടു മരണം

മെയ്​ബങ്​: അസമിൽ പ്രതിഷേധക്കാർക്കെതിരെ ​െപാലീസ്​ നടത്തിയ വെടിവെപ്പിൽ രണ്ടു മരണം. 10 പേർക്ക്​ പരിക്കേറ്റു. മെയ്​ബങിലാണ്​ സംഭവം. 

ഒരു സംഘം പ്രതിഷേധക്കാർ റെയിൽവേസ്​റ്റേഷൻ ഉപരോധിക്കുന്നതിനി​െടയാണ്​ ​െവടിവെപ്പുണ്ടായത്​. കേന്ദ്രസർക്കാറും നാഷണൽ സോഷ്യലിസ്​റ്റ്​ കൗൺസിൽ ഒാഫ്​ നാഗാലാൻറും തമ്മിൽ നടന്ന സമാധാന ചർച്ചയു​​െട ഭാഗമായി, അസമിലെ സ്വയംഭരണാധികാരമുള്ള ൈദെമ ഹാസൊ ജില്ലയിൽ നാഗ പോരാളികൾക്ക്​  സാറ്റലൈറ്റ്​ കൗൺസിലിങ്​ നൽകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ്​ ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചത്​. പ്രദേശം സാറ്റലൈറ്റ്​ നിരീക്ഷണത്തിനു കീഴിലാകുമെന്ന്​ കരുതിയാണ്​ പ്ര​േക്ഷാഭം നടന്നത്​. കഴിഞ്ഞ ദിവസം ദൈമ ഹാസൊയിൽ 12 മണിക്കൂർ ബന്ദും പ്രഖ്യാപലിച്ചിരുന്നു. 

പ്രക്ഷോഭകാരികൾ ട്രെയിൻ തടയാൻ ശ്രമിക്കവെയായിരുന്നു ​െപാലീസ്​ വെടി​െവപ്പുണ്ടായത്​. സംഘർഷം നിയന്ത്രണ വിധേയമായതായി ​െപാലീസ്​ അറിയിച്ചു. 
 

Tags:    
News Summary - Two Died in Assam Police Firing - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.