കോവിഡ്​ തടയാൻ കർഫ്യു ഏർപ്പെടുത്തുമെന്ന്​ സർക്കാർ; സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ തെരുവിലിറങ്ങി ജനം

അഹമദാബാദ്​: കോവിഡ്​ വ്യാപനം തടയാൻ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ അഹമദാബാദിൽ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി. വെള്ളിയാഴ്​ച രാത്രി മുതൽ തിങ്കളാഴ്​ച രാവിലെ വരെ കർഫ്യു ഏർപ്പെടുത്തുമെന്നായിരുന്നു സർക്കാർ ഉത്തരവ്​. വ്യാഴാഴ്​ച രാത്രിയാണ്​ ഇതുസംബന്ധിച്ച സർക്കാറിൻെറ നിർദേശം പുറത്ത്​ വന്നത്​. ഇതേ തുടർന്ന്​ വെള്ളിയാഴ്​ച രാവിലെ സാധനങ്ങൾ വാങ്ങാനായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്ക്​ ഇറങ്ങുകയായിരുന്നു.

അഹമദാബാദ്​ നഗരത്തിൽ മാത്രമാണ്​ രാത്രികാല കർഫ്യു ഏർപ്പെടുത്തുന്നത്​. സംസ്ഥാനത്ത്​ പുതുതായി ലോക്​ഡൗൺ ഏർപ്പെടുത്താൻ തീരുമാനമില്ലെന്ന്​ മുഖ്യമന്ത്രി വിജയ്​ രൂപാണി പ്രതികരിച്ചു. ജനങ്ങൾ മാസ്​ക്​ ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന്​ പൊലീസിന്​ കർശന നിർദേശം നൽകിയിട്ടുണ്ട്​.

കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഹമ്മദാബാദിൽ നവംബർ 23 മുതൽ സ്​കൂളുകൾ തുറക്കേണ്ടെന്നും ഗുജറാത്ത്​ സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. അഹമ്മാദാബാദിലേക്ക്​ മാത്രമായി 600ഓളം ആരോഗ്യപ്രവർത്തകരേയും അധികമായി നിയമിച്ചിട്ടുണ്ട്​.

Tags:    
News Summary - Two-day curfew orders trigger panic buying in Ahmedabad; Gujarat CM says 'no fresh lockdown'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.