ജാർഖണ്ഡിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് ജവാന്മാർക്ക് ഗുരുതര പരിക്ക്

റാഞ്ചി: ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ ​കുഴിബോംബ് സ്‌ഫോടനം. കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. കോബ്രാ ജവാന്മാരായ ദിലീപ് കുമാർ, നാരായൺ ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഹെലികോപ്റ്ററിൽ റാഞ്ചിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതായി എ.എൻ.ഐ ട്വീറ്റ് ചെയ്തു.

''ലോഹർദാഗ- ജാർഖണ്ഡ് പൊലീസിന്റെയും സി.ആർ.പി.എഫിന്റെയും സംയുക്ത സംഘം മാവോയിസ്റ്റ് ക്യാമ്പ് തകർത്തു. ബുൾബുൾ-പെഷ്രാർ മേഖലയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ഇരുവരെയും ഹെലികോപ്റ്റർ വഴി റാഞ്ചിയിലെത്തിച്ചു. പ്രദേശത്ത് വിപുലമായ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ടെന്ന് ജാർഖണ്ഡ് പൊലീസ് അറിയിച്ചതായും എ.എൻ.ഐ വ്യക്തമാക്കി.

ബുൾബുൾ-പെഷ്രാർ മേഖലയിൽ സി.ആർ.പി.എഫിൻ്റെ പ്രത്യേക ഓപ്പറേഷൻ യൂണിറ്റായ കോബ്രയുടെയും, ജാർഖണ്ഡ് പൊലീസും സംയുക്തമായി തീവ്രവാദ വിരുദ്ധ പ്രവർത്തനം നടത്തുന്നതിനിടെയാണ് സ്ഫോടനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി തീവ്രവാദ മേഖലയായ ബുൾബുൾ-പെഷ്രാരിൽ ഭീകര പ്രവർത്തനങ്ങൾ വർധിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലയിലെ വിമതരെ പിടികൂടാനുള്ള തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Two CoBRA jawans injured in IED blast in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.