മാധ്യമപ്രവര്‍ത്തകന്‍ കിഷോരെചന്ദ്ര വാങ്‌ഖേം

കോവിഡ്: ബി.ജെ.പി നേതാവ് മരിച്ചപ്പോള്‍ 'ചാണകവും ഗോമൂത്രവും ഫലം ചെയ്തില്ല' എന്ന് പോസ്റ്റ്; അറസ്റ്റ്

ഇംഫാല്‍: കോവിഡ് ബാധിച്ച് മരിച്ച ബി.ജെ.പി നേതാവിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ എഴുതിയതിന് മണിപ്പൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മണിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കിഷോരെചന്ദ്ര വാങ്‌ഖേം, ആക്ടിവിസ്റ്റ് എറേന്ദ്രോ ലെയ്‌ചോംബം എന്നിവരാണ് അറസ്റ്റിലായത്.

ബി.ജെ.പി വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പരാതി നല്‍കിയതോടെ രാത്രി ഇരുവരുടെയും വീടുകളിലെത്തിയായിരുന്നു അറസ്റ്റ്. ഇരുവരെയും നാളെ വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ബി.ജെ.പി നേതാവ് സൈഖോം തികേന്ദ്ര സിങ് കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍, ചാണകവും ഗോമൂത്രവും ഫലം ചെയ്തില്ല എന്ന് ഇരുവരും സമൂഹ മാധ്യമങ്ങളില്‍ എഴുതിയെന്ന പരാതിയില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ എഴുതിയതിന് മാധ്യമപ്രവര്‍ത്തകന്‍ കിഷോരെചന്ദ്രയെ നേരത്തെയും അറസ്റ്റ് ചെയ്യുകയും ബി.ജെ.പിയുടെ നേതൃത്വത്തിലെ മണിപ്പൂര്‍ സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - two Arrested In Manipur For Social Media Posts On BJP Leader Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.