കശ്​മീരിൽ ഹിസ്​ബുൾ കമാൻഡറടക്കം മൂന്ന്​ ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു

​ശ്രീനഗർ: കശ്​മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്​ബുൾ കമാൻഡറടക്കം മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലെ സൈനാപോറ ഭാഗത്തുള്ള അവ്​നീര ഗ്രാമത്തിൽ ശനിയാഴ്​ച ആരംഭിച്ച ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ്​ ഞായറാഴ്​ച രാവിലെ ഹിസ്​ബുൾ കമാൻഡർ യാസീൻ ഇട്ടു അടക്കം മൂന്നു പേരെ സൈന്യം വധിച്ചത്​. ഏറ്റുമുട്ടലി​​െൻറ തുടക്കത്തിൽ ശനിയാഴ്​ച രണ്ട്​ സൈനികർ കൊല്ലപ്പെടുകയും മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. രഹസ്യവിവരത്തെതുടർന്നാണ്​ ഭീകരരുടെ ഒളിത്താവളം സുരക്ഷാസൈന്യം വളഞ്ഞത്​.

ഭീകരർ ഏത്​ ഗ്രൂപ്പിൽപെട്ടവരാണെന്ന്​ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ ഡി.ജി.പി വൈദ്യ പറഞ്ഞു. തിരച്ചിലിനിടെ ഭീകരർ അപ്രതീക്ഷിതമായി വെടിയുതിർത്തതിനെതുടർന്ന്​ പരിക്കേറ്റ അഞ്ച്​ സൈനികരിൽ രണ്ടുപേർ ശനിയാഴ്​ച രാത്രിയോടെ സൈനികആശുപത്രിയിൽ മരിക്കുകയായിരുന്നു. 
സൈനികരായ തമിഴ്​നാട്​ സ്വദേശി പി. ഇളയരാജ, മഹാരാഷ്​ട്ര സ്വദേശി സുമേദ്​ വാമൻ എന്നിവരാണ്​ മരിച്ചത്​. സംഭവസ്​ഥലത്ത്​ ഏറ്റുമുട്ടൽ തുടരുന്നതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

അതിനിടെ ശ്രീനഗറിലെ ദാൽഗേറ്റ്​ ഭാഗത്തെ ബദ്​യാരി ചൗക്കിലുണ്ടായ പെട്രോൾ ബോംബ്​ സ്​ഫോടനത്തിൽ പരി​േക്കറ്റ പ്രദേശവാസി ആശുപത്രിയിൽ മരിച്ചു. ഹവാൽ സ്വദേശിയായ ഇംതിയാസ്​ അഹ്​മദ്​ മിർ ആണ്​ സ്​കിംസ്​ ആശുപത്രിയിൽ മരിച്ചത്​. അജ്​ഞാതർ പൊലീസിനെ ലഷ്യംവെച്ച്​ എറിഞ്ഞ പെട്രോൾ ബോംബ്​ ലക്ഷ്യംതെറ്റി റോഡരികിൽ നിൽക്കുകയായിരുന്ന ഇംതിയാസി​​െൻറ ദേഹത്ത്​ പതിക്കുകയായിരുന്നു.

വടക്കൻ കശ്​മീരിലെ ബന്ദിപോറ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ്​ രണ്ട്​ പൊലീസുകാർക്ക്​ പരിക്കേറ്റു. ഹാജിൻ മേഖലയിൽ വഹാബ്​ പാരി മോഹല്ലയിൽ തമ്പടിച്ച ഭീകരരെ തുരത്തുന്നതിനിടെയാണ്​ സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്​ ഏറ്റുമുട്ടൽ തുടരുകയാണ്​. 

Tags:    
News Summary - Two Army soldiers killed in Shopian encounter-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.