ബാബാ രാം​ദേവി​െൻറ മരുന്നുകൾക്കൊന്നും ഇവിടെ അനുമതിയില്ലെന്ന്​ ഭൂട്ടാനി മാധ്യമപ്രവർത്തകൻ; ഞങ്ങളങ്ങോട്ട്​ വര​ട്ടെയെന്ന്​ ഇന്ത്യക്കാർ

ന്യൂഡൽഹി: അലോപ്പതിക്കെതിരെയുള്ള ബാബാ രാംദേവി​െൻറ പ്രസ്​താവനക്കെതിരെ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഷം വ്യാപകമാകുന്നതിടെ ഭൂട്ടാനി മാധ്യമപ്രവർത്തക​െൻറ ട്വീറ്റ്​ വൈറലാകുന്നു.

'ദി ഭൂട്ടാനീസ്​' പത്രത്തി​െൻറ എഡിറ്ററും ഭൂട്ടാൻ മീഡിയ ​അസോസിയേഷൻ പ്രസിഡൻറുമായ ടെൻസിങ്​ ലാംസാങ്​ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ബാബാരാംദേവി​െൻറ കെ​ാറോണിൽ മരുന്ന്​ ഇപ്പോഴും ഭൂട്ടാനിൽ അനുവദനീയമല്ല.കൊറോണിൽ മാത്രമല്ല, ഔഷധ ഗുണമുണ്ടെന്ന്​ പറയുന്നു പതഞ്​ജലിയുടെ അലോ വെര ജ്യൂസും ഭൂട്ടാനിൽ ഇറക്കുമതി ചെയ്യാൻ അനുവാദമില്ല. സത്യത്തിൽ ഔഷധഗുണമുണ്ടെന്ന്​ പറയപ്പെടുന്ന പതജ്ഞലിയുടെ ഒരു ഉൽപ്പന്നവും ഭൂട്ടാനിൽ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല''.

ട്വീറ്റിന്​ താഴെ കമൻറുകളുമായി നിരവധി ഇന്ത്യക്കാരെത്തി. ഞാൻ ഭൂട്ടാനിലേക്ക്​ വരാൻ ആഗ്രഹിക്കുന്നു. എങ്ങനെയാണ്​ അതിന്​ കഴിയുക എന്നായിരുന്നു പ്രമുഖ മാധ്യമപ്രവർത്തകയും കോളമിസ്​റ്റുമായ രൂപ സുബ്രഹ്​മണ്യ ചോദിച്ചത്​. നിരവധി പേർ സമാനമായ അഭിപ്രായവുമായി രംഗത്തെത്തി. പതഞ്​ജലി അടക്കമുള്ള അശാസ്​ത്രീയമായ മരുന്ന്​ നിർമാതാക്കളെ പരിപോഷിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയെയും നിരവധി പേർ ചോദ്യം ചെയ്​തു.

രൂഷമായ പ്രതിഷേധങ്ങളെത്തുടർന്ന്​ അലോപ്പതി ചികിത്സക്കെതിരെ താൻ ഉയർത്തിയ വിവാദ പരാമർശം പിൻവലിക്കുന്നുവെന്ന് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ് പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി ഹർഷവർധൻ രാംദേവിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ചത്. തൻറെ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും രാംദേവ് പറഞ്ഞിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്നുയർന്ന രൂക്ഷമായ പ്രതികരണങ്ങളാണ്​ രാംദേവിനെ തള്ളിപ്പറയാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്​. 

അലോപ്പതി മണ്ടൻ ശാസ്​ത്രമാണെന്നും ലക്ഷക്കണക്കിന്​ കോവിഡ്​ രോഗികൾ മരിച്ചുവീണത്​ അലോപ്പതി മരുന്ന്​ കഴിച്ചിട്ടാ​ണെന്നുമായിരുന്നു രാംദേവ്​ ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്​ടർമാരുടെ സംഘടനയായ ​െഎ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്​ഥാന രഹിതമായ ആരോപണമുന്നയിച്ച്​ പൊതുജനങ്ങളെ ചികിത്സയിൽനിന്ന്​ അകറ്റുന്ന രാംദേവിനെ പിടിച്ച്​ തുറങ്കിലടക്കണമെന്ന്​ ഐ.എം.എ ആവശ്യപ്പെട്ടിരുന്നു.രാജ്യമെമ്പാടും ആരോഗ്യ പ്രവർത്തകർ വലിയ പ്രതിഷേധത്തിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.