സഫൂറയെ വിളിച്ചത്​ കൊടിച്ചി പട്ടിയെന്ന്​; പായൽ റോഹ്​തഗിയുടെ ട്വിറ്റർ അകൗണ്ട്​ സസ്​പെൻഡ്​ ചെയ്​തു 

ടിയും ബിഗ്​ബോസ്​ താരവുമായ പായൽ റോഹ്​തഗിയുടെ ട്വിറ്റർ അകൗണ്ട്​ സസ്​പെൻഡ്​ ചെയ്​തു. വിദ്വേഷ പ്രചരണം സ​ംബന്ധിച്ച്​ നിരന്തരമായി പരാതികൾ ലഭിച്ചതോടെയാണ്​ ട്വിറ്റർ നടപടി. ഒരുമാസത്തേക്കാണ്​ അകൗണ്ട്​ മരവിപ്പിക്കുക. പായൽ തന്നെയാണ്​ ത​​െൻറ ഇൻസ്​റ്റഗ്രാം അകൗണ്ട്​വഴി ട്വിറ്ററി​​െൻറ മെസ്സേജ്​ ഷെയർ ചെയ്​തത്​.

ഇതോടൊപ്പം ത​​െൻറ അകൗണ്ട്​ തിരികെ ലഭിക്കുന്നതിന്​ സഹായിക്ക​ണ​െമന്നാവശ്യപ്പെട്ട്​ ഒരു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്​. തന്നോട്​ ട്വിറ്റർ യാതൊരു വിശദീകരണവും ചോദിച്ചില്ലെന്നും മുന്നറിയിപ്പില്ലാതെയായിരുന്നു നടപടിയെന്നും വീഡിയോയിൽ പറഞ്ഞു. വിഷം വമിപ്പിക്കുന്ന ട്വീറ്റുകൾക്ക്​ കുപ്രസിദ്ധയാണ്​ പായൽ റോഹ്​ത്തഗി. അവസാനമായി ജെ.എൻ.യു വിദ്യാർഥി സഫൂറ സർഗാറിനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.

‘മുസ്ലിംഗൾ കോണ്ടം ഉപയോഗിക്കാറില്ലെന്നും അതാണ്​ അവർ പെറ്റുപെരുകുന്നതെന്നും അതിൽ ഒരെണ്ണം ജയിലിൽ ജനിക്കുന്നതുകൊണ്ട്​ ഒരു കുഴപ്പവുമില്ല’ എന്നുമായിരുന്നു സഫൂറക്കെതിരായ ട്വീറ്റ്​. ഇതേ ട്വീറ്റിൽ സഫൂറയുടേയ്​ കൊടിച്ചി പട്ടിയുടെ നാടകമാണെന്നും പായൽ പരിഹസിച്ചിരുന്നു. ‘പായൽ റോഹ്​തഗി ആൻഡ്​ ടീം ഭഗവാൻ റാം ഭക്​ത്’​ എന്ന പേരിലായിരുന്നു ഇവരുടെ ട്വിറ്റർ അകൗണ്ട്​ പ്രവർത്തിച്ചിരുന്നത്​.

 

പായലിനെതിരെ ഇതിനുമുമ്പും ട്വിറ്റർ നടപടി സ്വീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ജൂണിൽ ഇവരുടെ അകൗണ്ട്​ ഒരാഴ്​ചത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. വിവിരം പുറത്തുവന്നതോടെ ആഹ്ലാദം പ്രകടിപ്പിച്ചും  എതിർത്തും ഇരുവിഭാഗങ്ങൾ രംഗത്ത്​ വന്നിട്ടുണ്ട്​. ട്വിറ്റർ ചെയ്​തത്​ നന്നായെന്നും ഇനിയെങ്കിലും നാട്ടിൽ സമാധാനമുണ്ടകുമെന്നാണ്​ സസ്​പെൻഷനെ അനുകൂലിക്കുന്നവർ പറയുന്നത്​. അതേസമയം വലതുപക്ഷ ഹാൻഡിലുകളുടെ നേതൃത്വത്തിൽ ‘ബ്രിങ്​​ ബാക്ക്​ പായൽ’ എന്ന പേരിൽ ഹാഷ്​ടാഗ്​ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. 

Tags:    
News Summary - Twitter Celebrates as Payal Rohatgi’s Handle Taken Down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.