ചീഫ്​ ജസ്​റ്റിസിനെതിരെ ട്വീറ്റ്​; പ്രശാന്ത്​ ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന്​ പരാതി

ന്യൂഡൽഹി: ചീഫ്​ ജസ്​റ്റിസിനെതിരെ വിമർശനം ഉന്നയിച്ച സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത്​ ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന്​ പരാതി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതി അഭിഭാഷകൻ​ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്​ കത്തയക്കുകയായിരുന്നു.

ചീഫ്​ ജസ്​റ്റിസ്​ ബോബ്​ഡെക്കെതിരായ പ്രശാന്ത്​ ഭൂഷ​െൻറ ട്വീറ്റാണ്​ പരാതിക്ക്​ ആധാരം. ഒക്​ടോബർ 21ലെ​ പ്രശാന്ത്​ ഭൂഷ​െൻറ ട്വീറ്റിൽ ചീഫ്​ ജസ്​റ്റിസി​െൻറ വ്യക്തി ജീവിതത്തെക്കുറിച്ചും തീർപ്പുകൽപ്പിക്കാത്ത കേസുമായി ബന്ധ​പ്പിക്കുന്നത്​​ കോടതിയെ അവഹേളിക്കുന്നതിന്​ തുല്യമാണെന്നും പ്രശാന്ത്​ ഭൂഷണെതിരായ പരാതിയിൽ പറയുന്നു.

മധ്യപ്രദേശിലെ എം.എൽ.എമാരുടെ അയോഗ്യത കേസ്​ പരിഗണനയിലിരിക്കെ സംസ്​ഥാന സർക്കാറി​െൻറ ഹെലികോപ്​ടറിൽ ചീഫ്​ ജസ്​റ്റിസ്​ കൻഹ ദേശീയ പാർക്ക്​ സന്ദർശിച്ചു. ഇതിനുശേഷം സ്വന്തം നാടായ നാഗ്​പൂരിലേക്ക്​ ഹെലികോപ്​ടറിൽ പോയി. മധ്യപ്രദേശ്​ സർക്കാറി​െൻറ നിലനൽപ്പ്​ ഇൗ കേസിനെ ആശ്രയിച്ചിരിക്കുമെന്നുമായിരുന്നു പ്രശാന്ത്​ ഭൂഷ​െൻറ ട്വീറ്റ്​.

നേര​ത്തെയും ചീഫ്​ ജസ്​റ്റിസിനെതിരെ ആരോപണം ഉന്നയിച്ച പ്രശാന്ത്​ ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന്​ നടപടി സ്വീകരിച്ചിരുന്നു. ഒരു രൂപ പിഴയടക്കാൻ വിധിക്കുകയായിരുന്നു.

Tags:    
News Summary - Tweet against Chief justice complaint against prashant bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.