"ഞങ്ങളുടേതല്ല, എങ്കിലും ആശംസകൾ": പശ്ചിമ ബംഗാളിലെ ടി.വി.കെ യൂനിറ്റിൽ പ്രതികരണവുമായി പാർട്ടി നേതൃത്വം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സംസ്ഥാനത്ത് ആദ്യത്തേതെന്ന് അവകാശപ്പെട്ട് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്ത ടി.വി.കെ അനുയായികളുടെ നടപടിക്ക് പിന്നാലെ ഈ നീക്കവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി നേതൃത്വം. അതേസമയം, തങ്ങളുടെ ബംഗാളി അനുഭാവികൾക്ക് പാർട്ടി ആശംസകളും നേർന്നു.

ഞായറാഴ്ചയാണ് പൂർബ ബർധമാനിലെ ഫഗുപൂരിയിൽ ടി.വി.കെ അംഗങ്ങളെന്ന് അവകാശപ്പെടുന്നവർ പാർട്ടി ഓഫിസ് ഉദ്ഘാടനം ചെയ്തത്.  പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ എന്ന് സ്വയം പരിചയപ്പെടുത്തിയ ചൈതാലി റോയ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് നിർദ്ദേശം ലഭിച്ചതിനെത്തുടർന്നാണ് ഇതെന്നായിരുന്നു ഇവർ അവകാശപ്പെട്ടത്. ബംഗാളിൽ നിലവിൽ ടി.വി.കെക്ക് ഏകദേശം 5,000 പിന്തുണയ്ക്കാരുണ്ടെന്ന് അവർ വ്യക്തമാക്കി.

ടി.വി.കെ വക്താവും അഭിഭാഷകയുമായ സങ്കവി ദ്യാന തുഹിൻ സമുവേൽ പശ്ചിമ ബംഗാളിലോ മറ്റ് സ്ഥലങ്ങളിലോ പാർട്ടി ഔദ്യോഗികമായി ഓഫിസോ സംഘടനാ ശാഖയോ സ്ഥാപിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. തമിഴ്‌നാടിന് പുറത്തേക്ക് പാർട്ടിക്ക് നിലവിൽ വിപുലീകരണ പദ്ധതികളൊന്നുമില്ലെന്നും ഇപ്പോൾ ഭരണത്തിൽ മാത്രമാണ് ശ്രദ്ധയെന്നു അവർ കൂട്ടിച്ചേർത്തു.

തമിഴ്‌നാടിന് പുറത്ത് ടി.വി.കെയുടെയും വിജയിയുടെയും ആരാധകർ പാർട്ടി ഓഫിസുകൾ സ്ഥാപിക്കുന്നത് ഇതാദ്യമായല്ല.  ടി.വി.കെയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാല, വയനാട് ജില്ലയിൽ ഓഫിസ് ആരംഭിക്കുന്നതിനായി കേരളത്തിലെ ടി.വി.കെ അനുഭാവികൾ 'മൈ ടി.വി.കെ' ആപ്പ് വഴി അപേക്ഷിച്ചിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബർ 13ന് പാലക്കാട് ജില്ലയിലും ഒരു ഓഫിസ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - tvk leaders response on party unit in westbengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.