Posted On
date_range Updated On
date_range റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുമരണം
ചെന്നൈ: റഫ്രിജറേറ്റർ പൊട്ടിെത്തറിച്ച് മാധ്യമ പ്രവർത്തകനും രണ്ടു കുടുംബാംഗങ്ങളു ം മരിച്ചു. ചെന്നൈയിലെ ‘ന്യൂസ് ജെ’ തമിഴ് ചാനൽ റിപ്പോർട്ടറായ പ്രസന്ന (39), ഭാര്യ അർച്ചന ( 32), ഭാര്യാമാതാവ് രേവതി (59) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇവർ താമസിച്ചിരുന്ന ചെന്നൈ താമ്പരം സേലയൂരിലെ തിരുമൈങ്ക മന്ന വീഥിയിൽ സ്വകാര്യ അപ്പാർട്മെൻറ് കെട്ടിടത്തിലെ വസതിയിലാണ് സംഭവം.
വൈദ്യുതി ചോർച്ചമൂലം റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീട്ടിനകത്ത് തീ പടർന്നു പിടിച്ചിരുന്നു. ഫ്രിഡ്ജിൽനിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് കരുതുന്നു. അർച്ചന സേലയൂരിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. സേലയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.