തെലങ്കാനയിൽ പ്രമുഖ വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ടി.വി വാർത്താ അവതാരകയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ വാർത്താ അവതാരകയായ സ്വെഛ വൊട്ടാർക്കറാണ് മരിച്ചത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവർത്തക‍യാണ് സ്വെഛ. മരണത്തിൽ ബി.ആർ.എസ് വർക്കിങ് പ്രസിഡന്‍റ് കെ.റ്റി. രാമറാവു അനുശോചനം അറിയിച്ചു.

Tags:    
News Summary - TV anchor found dead in Telungana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.