ശ്രീനഗർ: ''ആഗസ്റ്റ് രണ്ടിന് കുടുംബത്തിനൊപ്പം ഈദ് കൂടാനായിരുന്നു അവൻ അവസാനമായി വീടണഞ്ഞത്. വൈകുന്നേരം ആറുമണിയോെട തിരികെ റിപ്പോർട്ട് ചെയ്യണം. സമയത്ത് പുറപ്പെട്ടതാണ്. അതാണ് അവസാന കാഴ്ച. കുൽഗാമിൽ രാത്രി ഒമ്പതു മണിയോടെ അവെൻറ കാർ കത്തിയെരിഞ്ഞു കണ്ടു. സമീപത്തെവിടെയോ അവെൻറ മൃതശരീരമുണ്ടാകുമെന്ന് കരുതി തിരച്ചിൽ തുടങ്ങിയതാണ്. പക്ഷേ, കണ്ടില്ല. മൂന്നാം ദിവസം തെൻറ തോട്ടത്തിലിട്ട് മകനെ ആരോ അടിച്ചവശനാക്കുന്നത് കണ്ട് ഒരു കർഷകൻ വിളിച്ചുപറഞ്ഞു. ഓടിക്കിതച്ച് എത്തിയപ്പോൾ രക്തവും അവെൻറ കീറിയ വസ്ത്രങ്ങളും മാത്രം''- പിതാവ് മൻസൂർ അഹ്മദ് വാഗയുടെ വാക്കുകൾ.
അന്ന് തുടങ്ങിയതാണ് മൻസൂർ അഹ്മദിെൻറ തിരച്ചിൽ. ചില അയൽക്കാരെ കൂട്ടി തൂമ്പയെടുത്ത് പരിസരങ്ങളിലൊക്കെയും കിളച്ചുനോക്കും.
സംഭവത്തിനു ശേഷം കോളജ് വിദ്യാഭ്യാസം അവസാനിപ്പിച്ച വാഗയുടെ ഇളയ മകൻ ഷാൻ പൊലീസിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത്' മൃതദേഹം കനാലിൽ കളഞ്ഞിട്ടുണ്ടാകുമെന്നാണ്. അതോടെ, കനാൽ മുഴുവൻ അരിച്ചുപെറുക്കി. എന്നിട്ടും തുെമ്പാന്നും കിട്ടിയില്ല.
സൈന്യത്തിൽ ചേർന്നതായിരുന്നു മകൻ. കുടുംബത്തിെൻറ സാമ്പത്തിക സ്ഥിതിയോർത്ത് അവന് അതല്ലാതെ വഴിയില്ലായിരുന്നു. ഇടക്ക് അവധിക്ക് വരും. അതുപോലൊരു വരവായിരുന്നു അന്നത്തേതും. ഇനി കൊലപാതകം നടത്തിയത് തീവ്രവാദികളാണെങ്കിൽ അവന് രക്തസാക്ഷിയുടെ പദവി നൽകണമെന്നാണ് കുടുംബത്തിെൻറ ആവശ്യം. പക്ഷേ, സർക്കാർ അതും ചെവികൊള്ളുന്നില്ല.
അവനെ കൊലപാതകം നടത്തിയെങ്കിൽ അത് ആര് നടത്തിയെന്നു പോലും ഇതുവരെ ഒരു തുമ്പുമില്ല. എല്ലാ ദിവസവും മകനു വേണ്ടി കുടുംബം തിരച്ചിലിനിറങ്ങും. വാഹനമേറിയും നടന്നും തിരച്ചിൽ നടത്താത്ത ഇടങ്ങളില്ല.
മകനു വേണ്ടി അവസാന ശ്വാസം വരെ ഈ തിരച്ചിൽ തുടരുമെന്ന് പിതാവ് പറയുന്നു. എന്നെങ്കിലും മൃതദേഹമെങ്കിലും കാണണമെന്നു മാത്രമാണ് മാതാവിെൻറും പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.