സത്യം ഉറക്കെ വിളിച്ചു പറയണം: ‘മീ ടു’ കാമ്പയിന്​ പിന്തുണയുമായി രാഹുൽ

ന്യൂഡൽഹി: ലൈംഗിധാക്ഷിപേങ്ങൾ സാമൂഹ്യമീഡയയിലൂടെ തുറന്നുപറയുന്ന ‘മീ ടു’ കാമ്പയിന്​ പിന്തുണയുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രമന്ത്രി എം.ജെ അക്​ബർ ഉൾപ്പെടെയുള്ള പ്രമുഖർ ‘മീ ടു’ വിൽ കുടുങ്ങിയ സാഹചര്യത്തിലാണ്​ സ്​ത്രീകൾ സത്യം ഉച്ചത്തിൽ വിളിച്ചു പറയണമെന്ന ഉപദേശവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്​.

​''സ്​ത്രീകളോട്​ ബഹുമാനത്തോടെയും അന്തസോടെയും എങ്ങനെ പെരുമാറണമെന്ന്​ എല്ലാവരും മനസിലാക്കേണ്ട സമയമാണിത്​. തുറന്നു പറയാതെ ഒതുക്കിവെക്കുന്നവർക്ക്​ ഇടം ഇല്ലാതാവുകയാണ്​. മാറ്റത്തിനായി സത്യം ഉറക്കെ, വ്യക്തമായി വിളിച്ചു പറയുകയാണ്​ വേണ്ട​ത്​’’ -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

കേന്ദ്രമന്ത്രി എം.ജെ അക്​ബറിനു നേരെ മാധ്യമപ്രവർത്തകയാണ്​ ലൈംഗികാരോപണം ഉന്നയിച്ചത്​. പിറകെ നിരവധി സ്​ത്രീകൾ അക്​ബറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ​ അക്​ബർ രാജിവെക്കണമെന്ന്​ കോൺഗ്രസ്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - "Truth Needs To Be Told Loud And Clear": Rahul Gandhi On MeToo- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.