ന്യൂഡൽഹി: ഗസ്സ പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം അപകടകരവും വിചിത്രവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കോൺഗ്രസ്. സ്വാതന്ത്ര്യത്തോടെ ജീവിതം നയിക്കാനുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷം നിറവേറ്റുന്നതിനും ഇസ്രായേലിന് സുരക്ഷ ഉറപ്പാക്കുന്നതിനും ദ്വിരാഷ്ട്ര പദ്ധതിയിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂവെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ഈ വിഷയത്തിൽ മോദി സർക്കാർ അവരുടെ നിലപാട് വ്യക്തമാക്കണം. മറ്റു സർക്കാറുകൾ ഇതിനകംതന്നെ അത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഗസ്സ മുനമ്പ് ഏറ്റെടുത്ത് കടലോര ഉല്ലാസ കേന്ദ്രം ആക്കുമെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ട്രംപ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.