മോദിക്കൊപ്പം വേദിപങ്കിടാൻ ട്രംപെത്തും; അഭിസംബോധന ചെയ്യുക 50,000 പേരെ

വാഷിങ്ടൺ: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൗഡി മോദി പരിപാടിയിൽ യു.എസ് പ ്രസിഡൻറ് ഡോണൾഡ് ട്രംപും പങ്കെടുക്കും. സെപ്റ്റംബർ 22ന് നടക്കുന്ന പരിപാടിയിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗ സ് അറിയിച്ചു. ആദ്യമായാണ് യു.എസ് പ്രസിഡൻറും ഇന്ത്യൻ പ്രധാനമന്ത്രിയും സംയുക്തമായി റാലിയെ അഭിസംബോധന ചെയ്യുന്നത്.

ജി20, ജി7 ഉച്ചകോടികളിൽ ഇരുവരും കണ്ടുമുട്ടിയിരുന്നു. ആഴ്ചകൾക്കുള്ളിൽ ട്രംപും മോദിയും തമ്മിലുള്ള തുടർച്ചയായ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. അമേരിക്കയിലെ 50,000 ഇന്ത്യക്കാർ ആണ് ഹ്യൂസ്റ്റണിലെ എൻ‌.ആർ.‌ജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'നിങ്ങൾ എങ്ങനെ ചെയ്യും' എന്നതിൻെറ ചുരുക്കമാണ് ഹൗഡി. തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണിത്.

യു.എസിൽ വെച്ച് ആയിരക്കണക്കിന് ഇന്ത്യൻ വംശജരെ ഒരു അമേരിക്കൻ പ്രസിഡൻറ് അഭിസംബോധന ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ത്യയും യു.എസും തമ്മിലുള്ള സൗഹൃദത്തിൻെറയും സഹകരണത്തിൻെറയും പ്രതിഫലനമാണിതെന്ന് യു.എസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശ്രിംഗ്‌ല പി.ടി.ഐയോട് പറഞ്ഞു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് കോൺഗ്രസ് നേതാക്കളും പരിപാടിക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Trump, Modi to address 50,000 Indian-Americans at 'Howdy Modi' mega event in Houston

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.