'ട്രോളുകൾ എന്‍റെ വഴികാട്ടി; എന്തിനുവേണ്ടി നിലകൊള്ളണമെന്ന്​ അവ എന്നെ പഠിപ്പിക്കുന്നു' -രാഹുൽ

ന്യൂഡൽഹി: ട്രോളുകൾ തന്‍റെ വഴികാട്ടിയാണെന്നും സ്വന്തം അവബോധങ്ങളെ കരുത്തുറ്റതാക്കാൻ അവ തന്നെ സഹായിച്ചതായും രാഹുൽ ഗാന്ധി. ചിക്കാഗോ സർവകലാശാല പ്രതിനിധി ദീപേഷ് ചക്രവർത്തിയോട് സംസാരിക്കവേയാണ്​ രാഹുൽ ട്രോളുകളെ കുറിച്ചുള്ള തന്‍റെ നിലപാട്​ വ്യക്​തമാക്കിയത്​.


'ഞാൻ മുന്നോട്ട് പോകുമ്പോൾ ആശയങ്ങളുടെ പോരാട്ടവും നടക്കുന്നുണ്ട്​. മറ്റ് ആശയങ്ങൾ ആക്രമിക്കുമ്പോൾ അത്​ എന്നെ തന്നെ പരിഷ്കരിക്കാൻ സഹായിക്കുന്നു. ഞാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എന്‍റെ അവബോധത്തെ ട്രോളുകൾ കരുത്തുറ്റതാക്കുന്നു. അവ മിക്കവാറും എനിക്ക് വഴികാട്ടി പോലെയാണ്. എവിടെ പോകണമെന്നും എന്തിനുവേണ്ടി നിലകൊള്ളണമെന്നും അവ എന്നോട് പറയുന്നു. ഇതൊരു പരിണാമമാണ്'-രാഹുൽ പറഞ്ഞു. ചില നിലപാടുകൾക്ക്​ വേണ്ടി പോരാടിയാണ്​ തന്‍റെ മുത്തശ്ശിയും അച്ഛനും കൊല്ലപ്പെട്ടതെന്നും അതിൽ തനിക്ക്​ അഭിമാനമുണ്ടെന്നും രാഹുൽ പറഞ്ഞു. സംഭാഷണത്തിൽ മോദി സർക്കാരിനെ രാഹുൽ രാഹുൽ രൂക്ഷമായി വിമർശിച്ചു.


'ഞാൻ ഈ യാത്രയിൽ കൂടുതൽ മുന്നോട്ട് പോകുമ്പോൾ എന്‍റെ ആശയങ്ങൾ കൂടുതൽ തെളിമയുള്ളതാകുന്നു. 15-20 വർഷം മുമ്പ് രാഷ്ട്രീയത്തിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, എന്‍റെ ഉത്തരം ഇന്നത്തെ അവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും'-എന്തുകൊണ്ടാണ് രാഷ്ട്രീയം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഉത്തരമായി രാഹുൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.