ത്രിപുര നിയമസഭയിൽ എം.എൽ.എ സ്​പീക്കറുടെ അധികാരദ​ണ്ഡെടുത്ത്​ ഒാടി

അഗർത്തല:  ത്രിപുര നിയമസഭയുടെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എൽ.എ സ്​പീക്കറുടെ അധികാര ദണ്ഡെടുത്ത്​ ഒാടി.  സഭയിൽ സംസാരിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന്​ തൃണമൂൽ കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ബർമൻ(50) ആണ്​ സ്പീക്കറുടെ അധികാര ദണ്ഡെടുത്ത്​ പുറത്തേക്ക് ഓടിയത്​.

വനംമന്ത്രി നരേഷ് ജമാതിയക്കെതിരായ ലൈംഗികാരോപണത്തിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുന്നതിനിടെയാണ്​ സംഭവമുണ്ടായത്​.

 നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിക്കുന്നതിടെ സുദീപ് റോയ് സ്പീക്കറുടെ കാബിനരികിലേക്ക്​ നീങ്ങി ദണ്ഡെടുത്ത് ഓടുകയായിരുന്നു.  വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരടക്കം ബർമനു പിന്നാലെ ഓടി. വാതിൽത്തുറന്നു പുറത്തേക്കു ഓടിയ ബർമനിൽനിന്ന് ഒടുവിൽ വാച്ച് ആൻഡ് വാർഡ് ദണ്ഡ് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന്​ പ്രക്ഷുബ്​ദമായ സഭ കുറച്ച്​ നേരത്തേക്ക്​ നിർത്തിവെച്ചു.

അധികാര ദണ്ഡ് പിടിച്ചെടുത്ത്​ നിയമസഭാ ചട്ടങ്ങൾക്ക്​ വിരുദ്ധമാണെന്ന്​ സ്​പീക്കർ രാമേന്ദ്ര ചന്ദ്ര ദേബ്​നാഥ്​ പ്രതികരിച്ചു. അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകാതെയാണ്​ തൃണമുൽ അംഗങ്ങൾ മറ്റ്​ പ്രതിപക്ഷ കക്ഷികൾക്കൊപ്പം സഭയിൽ ബഹളമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വനംമന്ത്രി നരേഷ് ജമാതിയക്കെതിരായ ലൈംഗികാരോപണങ്ങൾ പത്ര റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ജമാതിയ അത്​ സഭയിൽ നിഷേധിക്കുകയായിരുന്നു.
 
ഇത്​ മൂന്നാം തവണയാണ് ത്രിപുര നിയമസഭയിൽ സമ്മേളനത്തിനിടെ വെള്ളികൊണ്ടുള്ള അധികാര ദണ്ഡ് എടുത്ത് അംഗങ്ങൾ ഓടുന്നത്.

Tags:    
News Summary - Tripura Lawmaker Runs Away With Speaker's Mace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.