അഗർത്തലയിലെ ബട്ടാല മാർക്കറ്റിന് സമീപം ത്രിപുര ഇ-റിക്ഷ ശ്രമിക് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന​ ഊൺവിതരണം

ഈ ഓ​ട്ടോക്കാർ തരും ഒരുർപ്യക്ക് ആംപ്ലേറ്റ്​,​ ചോറ്​, ഉപ്പേരി, അപ്പേരി ഒക്കെ..!

അഗർത്തല: 'പെർഫെറ്റോക്കെ' ഫെയിം നമ്മുടെ കോഴിക്കോടുകാരൻ നൈസൽ പറഞ്ഞത്​ പോലെ 'ഉച്ചക്ക്​ ആംപ്ലേറ്റ്​,​ ചോറ്​, ഉപ്പേരി, അപ്പേരി' ഒക്കെ കിട്ടുന്ന ഒരു സ്​ഥലമുണ്ട്​. ത്രിപുര അഗർത്തലയിലെ ബട്ടാല മാർക്കറ്റിന് സമീപമാണ്​ സംഭവം. മറ്റ്​ ഹോട്ടലുകളിൽനിന്നും ഊട്ടുപുരകളിൽ നിന്നും ഇതിനെ വ്യത്യസ്​തമാക്കുന്നത്​ ഇവി​ടത്തെ ഊൺ വിലയാണ്​. വെറും ഒരു രൂപയാണ്​ ഇവർ വയറുനിറയെ കഴിക്കാനുള്ള ചോറിനും കറിക്കും ഈടാക്കുന്നത്​. ​

ത്രിപുര ഇ-റിക്ഷാ ശ്രമിക് സമിതിയുടെ (ഒാ​ട്ടോ തൊഴിലാളി യൂനിയൻ) നേതൃത്വത്തിലാണ്​ ഊൺവിതരണം. കോവിഡ് വ്യാപനത്തിനും ലോക്​ഡൗണിനും ഇടയിൽ നട്ടംതിരിയുന്ന പാവപ്പെട്ട കൂലിവേലക്കാർക്ക്​ ആശ്വാസം പകരാൻ ഉദ്ദേശിച്ചാണ്​ ഈ സംരംഭം. പ്രതിദിനം 200 ലധികം പേർക്കാണ്​ ഭക്ഷണം നൽകുന്നത്​.

ചോറിനൊപ്പം ആഴ്ചയിൽ ഒരിക്കൽ മുട്ട, മത്സ്യം, മാംസം എന്നിവയും നാല് ദിവസവും അരി, പയർ, പച്ചക്കറി എന്നിവയും നൽകും. ദിവസവും രാവിലെ 10 മുതൽ ഉച്ച12 വരെ വിതരണം ചെയ്യുന്ന ചോറുവാങ്ങാൻ​ നിരവധിപേരാണ്​ വരിനിൽക്കുന്നത്​. കോവിഡ്​ മൂലം കഷ്​ടപ്പെടുന്ന പാവപ്പെട്ടവർക്ക് കുറച്ച് ആശ്വാസം നൽകാനാണ് ഊൺ വിതരണത്തിന്​ മുൻകൈയെടുത്തതെന്ന് ഇ-റിക്ഷ യൂനിയൻ പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ ബിപ്ലബ് കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പകർച്ചവ്യാധിയുടെ ഭീഷണി അവസാനിക്കുന്നത്​ വരെ ഭക്ഷണം വിളമ്പുന്നത് തുടരും. പ്രദേശത്തെ വ്യാപാരികളുടെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെയാണ് ഈ സംരംഭം വിജയിക്കുന്നത്​ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Tripura e-rickshaw union offers lunch at Re 1, feeds 200 poor workers daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.